ന്യൂഡല്‍ഹി; രണ്ടാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രി സഭയില്‍ കഴിഞ്ഞ തവണത്തെപ്പോലെ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.
കേരളത്തില്‍ നിന്ന് സീറ്റുകളൊന്നും കിട്ടാത്തത് മന്ത്രി സ്ഥാനത്തിന് തടസമാകില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
മോഡി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ നിന്ന് സീറ്റ് കിട്ടാത്തത് ബിജെപിക്ക് തിരിച്ചടിയാവില്ല. ചരിത്ര നിയോഗമാണ് ജനങ്ങള്‍ രണ്ടാമതും നരേന്ദ്രമോഡിയില്‍ അര്‍പ്പിച്ചിരിക്കുന്നത്. തീര്‍ച്ചയായും അദ്ദേഹം കേരളത്തോട് നീതി കാണിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
നിലവില്‍ മന്ത്രിസഭയിലേക്ക് കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. കുമ്മനം രാജശേഖരനെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
Discussion about this post