വെള്ളറട: കഴിഞ്ഞ ദിവസത്തെ കനത്തമഴയിലും കാറ്റിലും ആ കൂര തകര്‍ന്ന് ഓമന രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വീട് വെക്കാന്‍ സ്ഥലമില്ലാതെ ഓമന അച്ഛന്റെ കല്ലറയ്ക്കു മുകളില്‍ ഷെഡ് കെട്ടി ജീവിക്കുന്ന വീട്ടവാഴിച്ചല് വിലങ്ങുമലവീട്ടില്പിതാവിന്റെ കല്ലറ സ്ഥിതിചെയ്യുന്ന ഭൂമിമാത്രമാണ് ഓമനയ്ക്കുള്ളത്. ഈ കല്ലറയ്ക്കുമുകളില്‍ ഷെഡ് കെട്ടിയാണ് താമസം. കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റില്‍ സമീപത്തു നിന്ന മരം ഒറ്റമുറിഷെഡിനു മുകളിലേയ്ക്ക് കടപുഴകി വീണപ്പോള്‍ ഓമന ഉള്ളിലുണ്ടായിരുന്നു.
മരത്തിന്റെയും ഷെഡിന്റെ മേല്‍ക്കൂരയുടെയും അടിയിപ്പെട്ട് ഞെരുങ്ങി അരമണിക്കൂറോളം കിടന്നു. നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് ഓമന കുടുങ്ങികിടക്കുന്നത് കണ്ടത്. കൂടുതല്‍പേര്‍ എത്തി മരം കുറച്ച് ഉയര്‍ത്തി ഓമനയെ രക്ഷിക്കുകയായിരുന്നു.വാഴിച്ചല്‍, കുട്ടമല, പുറുത്തിപ്പാറ,അയ്യരംകുഴി ഭാഗങ്ങളിലാണ് കഴിഞ്ഞദിവസം കാറ്റ് നാശംവിതച്ചത്. 4 വീടുകള്‍ തകരുകയും 23 വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ പറ്റുകയും ചെയ്തിരുന്നു. കൃഷിനാശവും ഉണ്ടായി.
Discussion about this post