ചെറുനഗരങ്ങളിലും ഷോപ്പിങ്ങ് മാളുകള്‍ വരുന്നു. സെക്യൂറ ഡെവലെപ്പേഴ്‌സാണ് പദ്ധതി മുന്നോട്ട് വെച്ചത്.
ചെലവ് കുറഞ്ഞ രീതിയില്‍ ഒരുക്കുന്ന മാളുകള്‍ക്ക് സെക്യൂറ സെന്റര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
മാളിന്റെ നിര്‍മ്മാണം കണ്ണൂരില്‍ തുടങ്ങി കഴിഞ്ഞു. ഇനി മറ്റു ചെറു നഗരങ്ങളിലും പട്ടണങ്ങളിലും വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. പെരിന്തല്‍മണ്ണ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ചെറു പട്ടണങ്ങളില്‍ താമസിക്കുന്നവരുടെ ദൈനംദിന ആവശ്യങ്ങള്‍ കണക്കിലെടുത്ത് ജനപ്രിയ മൂല്യമുള്ള ഉല്‍പന്നങ്ങള്‍ക്കായിരിക്കും സെന്റര്‍ മുന്‍ഗണന നല്‍കുക. ഷോപ്പിങ്ങിനായി നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിതി ഇത്തരം കേന്ദ്രങ്ങളുടെ വരവോടെ ഇല്ലാതാവുമെന്നാണ് കരുതുന്നത്.
ഷോപ്പിങ്ങിനൊപ്പം ഭക്ഷണവും വിനോദവും മാളില്‍ ഒരുക്കുന്നുണ്ട്. ചെറുനഗരങ്ങളില്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവില്‍ താമസിക്കുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി.
ക്രഡായ് കേരള ഘടകത്തിന്റെ ട്രഷററായ മെഹബൂബ് എംഎ ആണ് സെക്യൂറ ഡെവലപ്പേഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍. കേരളത്തിലെ ആദ്യ ഷോപ്പിങ് മാളായ ഫോക്കസ് മാള്‍,ഹൈലൈറ്റ് മാള്‍ എന്നിവ വികസിപ്പിച്ചെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. നൗഷാദ് കെപി,ഹമീദ് ഹുസൈന്‍ കെപി,ഹാരിസ് സിഎം എന്നിവര്‍ കൂടി ഡയറക്ടര്‍മാരാണ്.
Discussion about this post