ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് തീവ്ര സ്വഭാവമുള്ള ചില സംഘടനകള്‍: തലയൂരാന്‍ ശ്രമിച്ച് വല്‍സന്‍ തില്ലങ്കേരി

പന്തളം: ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് യുവതീപ്രവേശത്തെ എതിര്‍ക്കുന്ന തീവ്ര സ്വഭാവമുള്ള ചില സംഘടനകളാണെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ശബരിമലയിലെ പ്രതിഷേധത്തിനിടയില്‍ സന്നിധാനത്ത് പോലീസിനെ സഹായിക്കുകയാണ് ചെയ്തതെന്നും സ്ഥിതി ശാന്തമാക്കാനാണ് ഇടപെട്ടതെന്നും വല്‍സന്‍ പറഞ്ഞു.

ഭക്തരുടെ തിരിച്ചറിയല്‍ കാര്‍ഡ് പോലീസല്ലാതെ മറ്റുള്ളവര്‍ പരിശോധിക്കുന്നത് തെറ്റാണെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. പ്രശ്‌നം ഇല്ലാതാക്കാനാണ് പതിനെട്ടാം പടിക്കെട്ടുകളില്‍ നിന്ന് ആഹ്വാനം ചെയ്ത്. ആഹ്വാനം നല്‍കിയത് പോലീസിന്റെ മൈക്കിലൂടെയാണോയെന്നറിയില്ലെന്നും പ്രവര്‍ത്തകര്‍ തന്ന മൈക്കാണ് ഉപയോഗിച്ചതെന്നും വത്സന്‍ തില്ലങ്കേരി വ്യക്തമാക്കി.

Exit mobile version