കോഴിക്കോട്: രണ്ട് മാസം പ്രായമായ കുഞ്ഞിന് ബസില്‍ വെച്ച് ശ്വാസതടസം നേരിട്ടു യാത്രക്കാരുടെ സഹകരണത്തോടെ കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക് വിട്ടു. അടിവാരത്ത് നിന്ന് കോഴിക്കോടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ നിന്നായിരുന്നു കുഞ്ഞിന് പെട്ടന്ന് ശ്വാസതടസം നേരിട്ടത്.
മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ആര്‍എസ്എം 924 (ഗഘ 15 അ 461) നമ്പര്‍ ഠഠ ബസും ഡ്രൈവറുമാണ് കുഞ്ഞിന്റെ ജീവന് രക്ഷകരായത്.
അടിവാരത്ത് നിന്നും ബസില്‍ കയറിയ നൂറാംതോട് സ്വദേശികളായ ബാബു, അബിദ ദമ്പതികളുടെ കുഞ്ഞാണ് ബസ്കാരുടെ കരുണകൊണ്ട് അപകട നില തരണം ചെയ്തത്.
ബസ് താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി വണ്ടി തിരിച്ച് മദര്‍ മേരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനായി യാത്രക്കാരും സഹായിയായി നിന്നു. കുഞ്ഞിന് പനി ഉള്ളതിനാല്‍ ഡോക്ടറെ കാണിക്കാനാണ് രക്ഷിതാക്കള്‍ പുറപ്പെട്ടത്. എന്നാല്‍ യാത്രക്കിടെ കുഞ്ഞിന് ശ്വാസതടസം ഉണ്ടായി.
കുഞ്ഞിന് ഷിഗല്ല പനിയുടെ ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തിരിക്കുകയാണ്. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം.
Discussion about this post