കൊച്ചി: പുതിയ മാറ്റവുമായി മില്‍മ രംഗത്ത്. ഇത്തവണ വിറ്റാമിന്‍ എയും ഡിയും ചേര്‍ത്ത പാല് മില്‍മ വിപണില്‍ എത്തിക്കുന്നു. നാളെ വിപണില്‍ എത്തുന്ന പാല് പുത്തന്‍ ഡിസൈനിലുള്ള പായ്ക്കറ്റിലാണ് എത്തുക.
ഇതിനു പുറമെ അടുത്ത മാസം മുതല്‍ മില്‍മയുടെ ഉല്പന്നങ്ങള് ഓണ്‍ലൈനായും ലഭിക്കും.
എറണാകുളം മേഖല പരിധിയിലെ തൃപ്പുണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂര്‍ എന്നീ ഡയറികളില്‍ നിന്നായിരിക്കും ആദ്യഘട്ടത്തില്‍ വിറ്റാമിന്‍ ചേര്‍ത്ത പായ്ക്കറ്റ് പാല് വിപണിയില്‍ എത്തുക. രാജ്യത്തെ അന്‍പത് ശതമാനത്തിലധികം പേരിലും വിറ്റാമിനുകളുടെ കുറവുണ്ടെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മില്‍മയുടെ ഈ പുതിയ പദ്ധതി. പാലില്‍ വിറ്റാമിനുകള്‍ ചേര്‍ക്കുന്നതിന് ലിറ്ററിന് 20 പൈസ അധികം വേണ്ടി വരുമെങ്കിലും നിലവിലെ നിരക്ക് തന്നെയാണ് ഈടാക്കുക എന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം മില്‍മയുടെ ഉല്പന്നങ്ങള് ഓണ്‍ലൈനായി എത്തിക്കാനുള്ള ശ്രമവും അധികൃതര്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത മാസം ഒന്ന് മുതല്‍ തിരുവനന്തപുരത്ത് പദ്ധതി പരീക്ഷണാര്‍ത്ഥം നടത്തും. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്നവരെയാണ് മില്‍മയും ഡെലിവറിക്കായി ഉപയോഗിക്കുക. പരീക്ഷണം വിജയിച്ചാല്‍ കൊച്ചി ഉള്‍പ്പടെയുള്ള മറ്റ് സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
Discussion about this post