കൊച്ചി; മില്‍മയുടെ എല്ലാ തര ഉല്പ്പങ്ങളും ഇനി ഓണ്‍ലൈന്‍ വഴി വാങ്ങാം. എംഎം നീഡ്സ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് സേവനം ലഭ്യമാവുക. ജൂണ്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്ത് ആദ്യ പദ്ധതി നടപ്പിലാക്കും. മില്‍മയും സ്വകാര്യ ഐടി കമ്പനിയും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
പാല് ഉള്‍പ്പെടയുള്ള എല്ലാ ഉല്പന്നങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാവും. എന്നാല്‍ ഐസ്ക്രീം ഒഴുകെ ദോശമാവ്, ഇഡ്ഡലി മാവ്, തുടങ്ങിയ ഉല്പന്നങ്ങളും ലഭിക്കും.
നിലവില്‍ ഓണ്‍ലൈന്‍ ആപ്പുകളുമായി ഭക്ഷണ വിതരണം നടത്തുന്നവരെയാണ് ഹോം ഡെലിവറിക്കായി ഉപയോഗിക്കുക. സര്‍വിസ് ചാര്‍ജായി ചെറിയൊരു തുകയും ഈടാക്കും. പരീക്ഷണ പദ്ധതി വിജയിച്ചാല്‍ കൊച്ചിയടക്കം മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഓണ്‍ലൈന്‍ വിപണിയോടുള്ള ജനങ്ങളുടെ പ്രതികരണം അനുസരിച്ച് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
സേവനം ലഭ്യമാവാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് എഎം നീഡ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. പാല്, തൈര്, വെണ്ണ എന്നിവ ഈ ആപ്പ് വഴി ഓഡര്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം വീട്ടിലെത്തും. രാവിലെ അഞ്ചുമുതല്‍ എട്ടുവരെ മൂന്നുമണിക്കൂറാണ് സേവനം. ഉല്പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും നല്കണും.