തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ഒരുമയോടെ പങ്കുചേര്‍ന്ന് രാഷ്ട്രീയ കേരളം. നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചില്‍ ഒരുക്കിയ ഇഫാതാര്‍ വിരുന്നില്‍ ഗവര്‍ണ്ണറും, മുഖ്യമന്ത്രി പിണറായി വിജയനും, മറ്റ് രാഷ്ട്രീയ നേതാക്കളും, മത മേലധ്യക്ഷന്മാരും, ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി പേര് പങ്കെടുത്തു.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഇഫ്താര്‍ വിരുന്നിന്റെ ഫോട്ടോകള്‍ പങ്കുവെച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് അനുകൂലിച്ചും പ്രതികൂലിച്ചും മറ്റും നിരവധി കമന്റുകളാണ് വന്നത്. പരിപാടിയില്‍ മന്ത്രിമാര്‍, വിവിധ കക്ഷി നേതാക്കള്‍, ചീഫ് സെക്രട്ടറി ടോ ജോസ്, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിവിധ മതമേലധ്യക്ഷന്മാര് എന്നിവര്‍ പങ്കെടുത്തു.
Discussion about this post