തൃശ്ശൂര്‍: സോഷ്യല്‍ മീഡിയയിലൂടെ ഹിറ്റായ നിരവധി പുരോഹിതന്മാരെ നമുക്ക് അറിയാം. മാപ്പിളപ്പാട്ട് പാടി ജനഹൃദയത്തില്‍ കേറിയ പുരോഹിതനും നല്ല കിടിലന്‍ ഡാന്‍സ് കളിച്ച് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയ പുരോഹിതന്മാരും ഉണ്ട്. ഇപ്പോഴിതാ അവരുടെ കൂട്ടത്തിലേക്ക് മറ്റൊരു പുരോഹിതന്‍ കൂടി എത്തിയിരിക്കുകയാണ്.
അജിത്ത് നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘വിശ്വാസ’ ത്തിലെ ‘കണ്ണാന കണ്ണേ’ എന്ന പാട്ട് പാടിയാണ് ഈ അച്ചന്‍ ആളുകളുടെ മനസില്‍ കയറിക്കൂടിയിരിക്കുന്നത്. ഫാദര്‍ വിപിന്‍ കുരിശുത്തറയാണ് ഇത്തരത്തില്‍ പാട്ട് പാടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാങ്ങിയിരിക്കുന്നത്.
എന്തായാലും അച്ചനും പാട്ടും തകര്‍ത്തു എന്നാണ് ഇത് കണ്ടവരെല്ലാം പറഞ്ഞിരിക്കുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.