ന്യൂഡല്‍ഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായ പരാജയം വിലയിരുത്താന്‍ സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ദില്ലിയില്‍ തുടരും. തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റ് മാത്രമാണ് സിപിഐക്ക് ആകെയുള്ളത്. ബംഗാളിലും കേരളത്തിലും പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നു.
കേരളത്തില്‍ ഇടതുമുന്നണി നേരിട്ടത് വന്‍ പരാജയമാണെന്നും പ്രതിപക്ഷത്തിന്റെ യോജിപ്പില്ലായ്മയാണു മോഡിയുടെ വിജയത്തിനു കാരണമെന്നും കാനം രാജേന്ദ്രന് പറഞ്ഞിരുന്നു. മാത്രമല്ല കേരളത്തിലെ തിരിച്ചടിക്ക് കാരണം ശബരിമല വിഷയം മാത്രമല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫില്‍ ഒരു ആഭ്യന്തര പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി രാജി വെക്കേണ്ട കാര്യമില്ലെന്നും കേരളത്തിലുണ്ടായ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ കാനം വ്യക്തമാക്കിയിരുന്നു. 2004 ല്‍ എകെ ആന്റണി രാജി വച്ചത് യുഡിഎഫിലെ ആഭ്യന്തര പ്രശ്നം മൂലമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
Discussion about this post