തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്റ്‌സ്
മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി
സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി സുരക്ഷാവിഭാഗം ഐജി ജി ലക്ഷ്മണിനെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. തീരസംരക്ഷണസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സംസ്ഥാന പോലീസ് മേധാവി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഐജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും തീര പോലീസ് സ്റ്റേഷന്‍ അധികൃതര്‍ക്കും തീരദേശത്തെ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫിഷ് ലാന്‍ഡിങ് കേന്ദ്രങ്ങളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കി. തീരദേശവാസികളുടെ സഹകരണവും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരത്ത് ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതോടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. നാവികസേനയും തീരസംരക്ഷണസേനയും ജാഗ്രത പാലിക്കുന്നുണ്ട്.
Discussion about this post