ചാവക്കാട്: ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതിര്‍ത്തി പ്രദേശത്തും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം തീവ്രവാദികള്‍ കടല്‍ മാര്‍ഗം ലക്ഷദ്വീപിനെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സിന്റെ മുന്നയിറിപ്പുണ്ട്.
അതുകൊണ്ട് ആഴക്കടലില്‍ സംശയകരമായ സാഹചര്യത്തില്‍ ഏതെങ്കിലും ബോട്ടുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ കോസ്റ്റല്‍ പോലീസിനെ വിവരമറിയിക്കണമെന്ന് മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലോര സമിതിക്കാരോട് കനത്ത ജാഗ്രത പാലിക്കാന്‍ കോസ്റ്റല്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ എട്ടരയോടെ ആഴക്കടലില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു ബോട്ട് കണ്ടതായി ചാവക്കാട് കോസ്റ്റല്‍ പോലീസിന് വിവരം ലഭിച്ചു.
ഉടന്‍ തന്നെ കോസ്റ്റല്‍ എസ്ഐ അമീര്‍ അലിയും സംഘവും ആഴക്കടലിലെത്തി. ബൈനോക്കുലറിന്റെ സഹായത്തോടെ നോക്കി. ഒന്‍പതു നോട്ടിക്കല്‍ മൈല്‍ അകലെ ഒരു തമിഴ്നാട് റജിസ്ട്രേഷനിലുള്ള ബോട്ട് നങ്കൂരമിട്ടിരിക്കുന്നു. തുടര്‍ന്ന് ബോട്ടിനടുത്തെത്തിയ പോലീസ് തമിഴില്‍ ചോദ്യം ചെയ്തു.
അതേസമയം ബോട്ടിലുള്ളവര്‍ മലയാളത്തില്‍ മറുപടിപ്പറയുകയും കുഴപ്പക്കാരല്ലെന്ന് മനസിലാക്കിയ പോലീസ് അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്താണ് മടങ്ങിയത്. ഒപ്പം ഒരു ഉപദേശവും ”സൂക്ഷിച്ചു പോകണേ, തീവ്രവാദികള്‍ ഇറങ്ങിയിട്ടുണ്ട്. കഴുത്തിനു മുകളില്‍ തല കാണില്ല”. കേരള, തമിഴ്നാട് അതിര്‍ത്തിയില്‍ മലയാളികളായ ഏഴു മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോയി തിരിച്ച് മടങ്ങുകയായിരുന്നു.
Discussion about this post