കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി പ്രഫ. സാബു തോമസിനെ നിയമിച്ചു. സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് പ്രഫ.സാബു തോമസിനെ വൈസ് ചാന്‍സിലറായി നിയമിച്ചത്. നാലു വര്‍ഷത്തേക്കാണ് നിയമനം.
വൈസ് ചാന്‍സിലറുടെ താത്കാലിക ചുമതല വഹിച്ചിരുന്നതും പ്രഫ. സാബു തോമസായിരുന്നു.
എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സിലെ അധ്യാപകനാണ് സാബു തോമസ്.
എംജിയിലെ ഇന്റര്‍നാഷനല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി ഡയറക്ടറും ഇദ്ദേഹമായിരുന്നു.
Discussion about this post