തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി സ്കൂളുകളിലെ പ്ലസ്വണ് സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിച്ചു.പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് പരമാവധി സീറ്റുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടി. കഴിഞ്ഞ വര്‍ഷവും പ്ലസ്വണ്ണില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു.
ഇത്തവണ എസ്എസ്എല്‍സി പരീക്ഷ പാസായത് 4,26,513 കുട്ടികളാണ്. ഇതോടൊപ്പം കേന്ദ്ര സിലബസില്‍ നിന്ന് വരുന്ന കുട്ടികളും പ്ലസ്വണ് സീറ്റിനായി അപേക്ഷിക്കും. സീറ്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ 1.25 ലക്ഷത്തോളം കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാത്ത അവസ്ഥ വരും. ഈ പശ്ചാത്തലത്തിലാണ് സീറ്റുകള്‍ വര്‍ധിപ്പാക്കാന്‍ തീരുമാനിച്ചത്.
3,61,713 പ്ലസ്വണ് സീറ്റുകളാണ് ഇത്തവണ സംസ്ഥാനത്താകെ ഉള്ളത്. ഇതില്‍ 2,39,044 സീറ്റുകളിലാണ് ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നല്‍കുന്നത്. ബാക്കി സീറ്റുകള്‍ മാനേജ്മെന്റ്, അണ്‍എയ്ഡഡ്,കമ്മ്യൂണിറ്റി ക്വാട്ട വിഭാഗങ്ങളിലാണ്.
Discussion about this post