ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം തന്റെ വോട്ടുകളുടെ എണ്ണം കുറയാന്‍ കാരണമായെന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫ്. തനിക്ക് ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചെങ്കിലും എണ്ണം കുറവായിരുന്നു എന്നും എഎം ആരിഫ് പറഞ്ഞു.
ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തെരഞ്ഞടുപ്പില്‍ പരാജയപ്പെട്ടാല്‍ മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇത് തനിക്ക് ഏറെ ദോഷം ചെയ്തെന്ന് ആരിഫ് വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ ഏകീകരണം ആലപ്പുഴയില്‍ ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് കൊണ്ടല്ല താന്‍ ജയിച്ച് കയറിയതെന്നും ആരിഫ് പറഞ്ഞു.
ഈഴവരുടെ വോട്ട് കൊണ്ടാണ് ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിച്ചതെന്ന വെള്ളാപ്പള്ളി നടേശന്റെ അവകാശവാദം തള്ളി എഎം ആരിഫ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളി ഇങ്ങനെ അവകാശപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും എസ്എന്‍ഡിപിയുടേയും എന്‍എസ്എസിന്റേയും അടക്കം എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post