പാലക്കാട്: പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. പാലക്കാട് കല്‍പ്പാത്തി വാര്‍ഡിലെ കൗണ്‍സിലറായ ശരവണനാണ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് കൗണ്‍സിലറുടെ പ്രതികരണം. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.
നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജിവെച്ച ശേഷം കാണാതായ കോണ്‍ഗ്രസ് കൗണ്‍സിലറാണ് ശരവണന്. ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസം ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു ശരവണന്റെ രാജി. ഇതോടെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു.
Discussion about this post