കൊച്ചി: കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ഉദയ തൂങ്ങി മരിക്കുകയായിരുന്നു.
എന്നും രാവിലെ വീടിന്റെ വാതില്‍ തുറക്കാറുള്ള ഉദയ പതിവില്‍ നിന്നും വിപരീതമായി വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുക്കയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഉദയയെ തൂങ്ങിയ നിലയിലും കുട്ടി കിടക്കയില്‍ മരിച്ച് കിടക്കുന്നതായും കണ്ടെത്തിയത്.
ഉദയയും ഭര്‍ത്താവും തമ്മില്‍ വഴക്കിലായിരുന്നു. കഴിഞ്ഞ കുറെനാളായി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയാണ് ഉദയ. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കൊട്ടാരക്കര സ്വദേശിനിയാണ് ഉദയ.