കൊച്ചി: നഗരത്തിലെ തിരക്കേറിയ സ്ഥലമായ ബ്രോഡ് വേയിലെ മാര്‍ക്കറ്റിനുള്ളില്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. തീ അണക്കാന്‍ അഗ്നിശമന സേനാ ശ്രമം തുടരുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പിടിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
വസ്ത്രങ്ങളുടെ മൊത്തക്കച്ചവടം നടക്കുന്ന കടയാണ് ഇത്. തൊട്ടടുത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാനായി ഫയര്‍ഫോഴ്സ് ശ്രമം തുടരുന്നുണ്ട്. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഭദ്ര ടെക്സ്റ്റല്‍സ് പൂര്‍ണമായും കത്തി നശിച്ചു. തൃക്കാക്കരയില്‍ നിന്നും കൊച്ചിയില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. കെട്ടിട്ടത്തിന്റെ മേല്‍ക്കൂര കത്തിയമര്‍ന്നു. കെട്ടിട്ടത്തിലേക്ക് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പ്രവേശിച്ചിട്ടുണ്ട്. കെട്ടിട്ടത്തിനകത്തെ തീയണയ്ക്കാനാണ് ഇപ്പോള്‍ ശ്രമം. വളരെ പഴയ ഒരു കെട്ടിട്ടത്തിലാണ് തുണിക്കട പ്രവര്‍ത്തിക്കുന്നതെന്ന് സ്ഥലത്തെ വ്യാപാരികള്‍ പറയുന്നു.
Discussion about this post