തൃശ്ശൂര്‍: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പത് മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ചത് യുഡിഎഫ് ആയിരുന്നു. എല്‍ഡിഎഫിന് ലഭിച്ചത് ആലപ്പുഴ മണ്ഡലം മാത്രമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത തോല്‍വിയെ കുറിച്ച് ചൂടേറിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ശബരിമല വിഷയവും മുഖ്യമന്ത്രിയുടെ ശൈലിയുമാണ് പലരും തോല്‍വിയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യൂ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. ശൈലി മാറ്റിയില്ലെങ്കിലും ഷൈലജ ടീച്ചറെ ആരോഗ്യവകുപ്പില്‍ നിന്ന് മാറ്റി മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയാല്‍ നല്ല മാറ്റം ഉണ്ടാകുമെന്നാണ് ജോയ് മാത്യൂ ഫേസ്ബുക്കില്‍ കുറിച്ചത്.
‘ശൈലി അല്ല മാറ്റേണ്ടത്. ഷൈലജ ടീച്ചറെയാണ്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റം ഉണ്ടാവും’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. മുഖ്യമന്ത്രി ശൈലി മാറ്റണമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി ശൈലി മാറ്റേണ്ടെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ തന്റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
Discussion about this post