തിരുവനന്തപുരം: കഴക്കൂട്ടത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലി തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ ബൈക്കിലെത്തിയ ഒരു സംഘം സാമൂഹ്യ വിരുദ്ധരാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും വടി കൊണ്ട് അടിച്ചു തകര്‍ക്കുകയും ചെയ്തത്.
കഴക്കൂട്ടം മുതല്‍ തൃപ്പാദം വരെയുള്ള നാല് കിലോമീറ്റര്‍ ദൂരത്തെ വാഹനങ്ങളാണ് തകര്‍ത്തത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസും നിരവധി സര്‍ക്കാര്‍ വാഹനങ്ങളും അടിച്ചുതകര്‍ത്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post