തൃശ്ശൂര്‍: കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവാന്‍ പിണറായി വിജയന്‍ തീരുമാനിച്ചു കഴിഞ്ഞു, ആരു വിചാരിച്ചാലും ഇനി അതിനെ മാറ്റാന്‍ കഴിയില്ലെന്ന് കെ മുരളീധരന്‍. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യുഡിഎഫിന്റെ വിജയത്തിന് പിണറായി വിജയന്‍ ഒരുപാട് സംഭാവന നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഉണ്ടായിരുന്നെങ്കില്‍ യുഡിഎഫ് ട്വന്റി ട്വന്റി അടിച്ചേനെയെന്നും മുരളീധരന്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ തന്റെ വിജയത്തിനെ ചോദ്യം ചെയ്തുകൊണ്ട് കുമ്മനം രാജശേഖരന്‍ ഒരു പെറ്റീഷന്‍ കൊടുത്തിരുന്നു. അത് അദ്ദേഹം പിന്‍വലിച്ചാലെ അവിടെ തെരഞ്ഞെടുപ്പ് നടക്കുകയുള്ളൂ. അവിടെ യുഡിഎഫിന് വിജയം ഉറപ്പാണ്. എന്ന് തെരഞ്ഞെടുപ്പ് നടത്തിയാലും വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് മാത്രമേ വിജയിക്കൂവെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.