തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശങ്ങളുമായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അധ്യായനവര്‍ഷം തുടങ്ങാന്‍ ഒരാഴ്ചമാത്രമേയുള്ളൂ എന്ന കാര്യം കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി.
വിദ്യാര്‍ത്ഥികളെയും കുത്തി നിറച്ച് പോകുന്ന സ്‌കൂള്‍ വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ഒരു പതിവ് കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുമായി വാഹനങ്ങള്‍ പോകുന്നതോ മറ്റ് നിയമലംഘനം നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോലീസ് മോധാവി നിര്‍ദേശം നല്‍കി.
ഈ വാഹനങ്ങളുടെ പെര്‍മിറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കും. കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കേരള പോലീസ് തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീഡര്‍ സംസ്ഥാന പോലീസിന്റെ www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും ഡിജിപി അറിയിച്ചു.