കൊച്ചി: കുടുംബ വഴക്കിനെ തുടര്‍ന്ന് കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
അതേസമയം കൊലപാതകം നടത്തിയ ശേഷം പ്രതി ആന്റണി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിലവിലെ സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post