തിരുവനന്തരപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെടി ജലീല്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപി ജയരാജന് നല്‍കാത്ത ഇളവ് എന്തിനാണ് കെടി ജലീലിന് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിയുടെ രാജി വാങ്ങണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന തെറ്റാണ് മന്ത്രി ചെയ്തിട്ടുള്ളത്. മന്ത്രി തന്റെ ഫേസ്ബുക്കില്‍ ഇക്കാര്യം സമ്മതിച്ചതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുളള അഭിമുഖത്തിന് വന്നവര്‍ക്ക് യോഗ്യതയില്ല എന്നത് വിശ്വാസ യോഗ്യമല്ല.
മുഖ്യമന്ത്രി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. നടപടിക്രമങ്ങള്‍ പാലിച്ചോ എന്ന് മന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സര്‍ക്കാര്‍ സ്ഥാപനമല്ല. അവിടെ നിന്നുള്ള ഡെപ്യൂട്ടേഷന് ചരിത്രത്തില്‍ ഇല്ലാത്തതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചെന്ന് കാണിച്ച് യൂത്ത് ലീഗാണ് ആദ്യം ജലീലിനെതിരെ ആരോപണവുമായി രംഗത്തുവന്നത്.
Discussion about this post