കോതമംഗലം: കോതമംഗലത്ത് കനത്ത കാറ്റ് വീശലില്‍ വ്യാപക നാശനഷ്ടം. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റ് വീശലില്‍ മരങ്ങള്‍ കടപുഴകി വീണ് 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ലക്ഷങ്ങളുടെ കൃഷി നാശവും ഉണ്ടായി. കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഊരിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലുമാണ് വ്യാപക നാശനഷ്ടം ഉണ്ടായത്.
പന്തപ്രയില്‍ രാമന് സൂര്യന്, ബാബു ചന്ദ്രന് എന്നിവരുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പന്തപ്ര ഊരില്‍ 67 കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്. വീടുകള്‍ക്ക് മുകളില്‍ ഭീഷണിയായി നില്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ കോടതി ഇടപെട്ടിട്ടും ഫലം കണ്ടില്ല. ഈ ഊരുകളില്‍ താമസിക്കുന്ന ആദിവാസികള്‍ ഈറ്റയും ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ടാണ് കുടില്‍ കെട്ടി താമസിക്കുന്നത്.
നിലവില്‍ 67 കുടുംബങ്ങളാണ് ഇവിടെ ഭീതിയോടെ കഴിയുന്നത് . പുനരധിവാസം നടപ്പാക്കിയെങ്കിലും മരം മുറിച്ചുനീക്കാന്‍ കോടതി ഇടപെട്ടിട്ടും പ്രവര്‍ത്തികള്‍ അനന്തമായി നീളുകയാണ് . ഈറ്റ ഓലയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് പണിത ഷെഡ്ഡുകളിലാണ് ഇവിടെ ആദിവാസികള്‍ താമസിക്കുന്നത്.
Discussion about this post