പാലക്കാട്: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി എംബി രാജേഷിന്റെ വീടിന് നേരയുണ്ടായ ആക്രമണത്തിന് തുടര്‍ച്ചയായാണ് ഓഫീസിന് നേരെയും ആക്രമണം അരങ്ങേറിയത്.
പുലര്‍ച്ചയോടെയാണ് പാലക്കാട് ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ഓഫീസിലെ ജനല്‍ച്ചില്ലുകള്‍ ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. ഓഫീസിന് സമീപമുളള കൊടിമരം നശിപ്പിക്കപ്പെട്ടു. ആസൂത്രിതമായ ആക്രമണമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തുടര്‍ സംഘര്‍ഷങ്ങളൊഴിവാക്കാന്‍ ഡിസിസി ഓഫീസ് പരിസരത്തും കൈല്യാടും പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിലെ വികെ ശ്രീകണ്ഠന് 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എംബി രാജേഷിനെ പരാജയപ്പെടുത്തിയത്. ഇത് മൂന്നാം തവണയായിരുന്നു രാജേഷ് പാലക്കാട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ആദ്യ രണ്ടു തവണയും ജയം രാജേഷിനൊപ്പമായിരുന്നു.
Discussion about this post