തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേ ശൈലിയുമായി മുന്നോട്ട് പോകുന്നതാണ് തങ്ങള്‍ക്ക് നല്ലത് ഈ ശൈലി മാറരുതെന്നാണ് യുഡിഎഫിന്റെയും ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാരിനെതിരായ ജനവികാരമാണ് ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
ഇത്തവണത്തേത് പോലെ എന്നും ജനവിധി മോഡി സര്‍ക്കാരിനും പിണറായി സര്‍ക്കാരിനുമെതിരായിരിക്കും. അത് മറച്ച് വെക്കാന്‍ എത്ര ശ്രമിച്ചിട്ടും കാര്യമില്ല. പിണറായി വിജയന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കേരളത്തിലെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ജനവികാരം മനസ്സിലാകാത്ത ഒരേ ഒരാള്‍ പിണറായി വിജയന്‍ മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു.
ബിജെപിയുടെ വര്‍ഗീയതയ്‌ക്കെതിരായ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പേരാട്ടം ഇനിയും തുടരും. തെരഞ്ഞടുപ്പില്‍ തോറ്റെന്ന് കരുതി രാഹുല്‍ രാജി വെയക്കേണ്ടതില്ല. പരാജയത്തിലൂടെയാണ് കോണ്‍ഗ്രസ് മുന്നേറിയതെന്നും ജനവിധിയുടെ അടിസ്ഥാനാത്തില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.