മലപ്പുറം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരു അവസരം കിട്ടിയ സന്തോഷതിലായിരുന്നു ബിജെപി.പ്രധാനമന്ത്രി മന് കീ ബാത്തല്ല, ജന്‍ കീ ബാത്താണ് വേണ്ടത് ബിജെപിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി വിടി ബല്‍റാം എംഎല്‍എ.
ഇത്രയും പെട്ടന്നുള്ള ശബരിമല വേണ്ട എന്ന തീരുമാനം ജനാതിപത്യം ഉള്‍ക്കൊള്ളേണ്ടതാണ് എന്നും പോസിറ്റീവായാണ് ശബരിമല വിധിയെ കാണുന്നത് എന്നും ബല്‍റാം പറഞ്ഞു .
സംസ്കാരസാഹിതിയുടെ ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്യവേയാണ് വിടി ബല്‍റാം എംഎല്‍എയുടെ പ്രതികരണം. കോണ്‍ഗ്രസ് മുക്ത ഭാരതത്തിലൂടെ കോണ്‍ഗ്രസ് ഭരണത്തിലൂടെ രാജ്യമുണ്ടാക്കിയ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് സംഘപരിവാര്‍ നടത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post