തൃശ്ശൂര്‍: സോഷ്യല്‍ മീഡിയയില്‍ കൂടി അനുദിനം നിരവധി താരങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വന്ന് പലരും പ്രേക്ഷകരുടെ ഹൃദയം കൊള്ളയടിച്ചാണ് പോവാറുള്ളത്. അത്തരത്തില്‍ ഇപ്പോള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിയിരിക്കുകയാണ് ഒരു അപ്പാപ്പനും അമ്മാമ്മയും. നല്ല കിടിലന്‍ ഡാന്‍സ് കളിച്ചാണ് ഇവര്‍ ആളുകളുടെ ഹൃദയത്തില്‍ ചേക്കേറിയിരിക്കുന്നത്. യുവാക്കളെ പോലും കടത്തിവെട്ടുന്ന ഡാന്‍സാണ് ഇരുവരും കാഴ്ച്ച വെച്ചിരിക്കുന്നത്.
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ ‘എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വെച്ചിരിക്കുന്നത്. കല്യാണ വീട്ടില്‍ നിന്നുള്ള തകര്‍പ്പന്‍ പ്രകടനമാണിത്. ഇരുവര്‍ക്കും പ്രോത്സാഹനം നല്‍കി കൈയടിച്ച് ബന്ധുക്കളും രംഗത്തുണ്ട്. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ തകര്‍പ്പന്‍ ഡാന്‍സ് കളിച്ച അപ്പാപ്പനും അമ്മാമ്മയും ആരാണെന്ന അന്വേഷണത്തില്‍ കൂടിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.