കൊടുങ്ങല്ലൂര്‍: കടല്‍മാര്‍ഗം കേരളത്തിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതായി ഇന്റലിജന്റ്സ് മുന്നറിയിപ്പ്. അതിനാല്‍ കേരളതീരത്ത് പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുകയാണ്.
ശ്രീലങ്കയില്‍ നിന്ന് പതിനഞ്ചോളം തീവ്രവാദികള്‍ എത്തുമെന്നാണ് മുന്നറിയിപ്പ്.
വെള്ള നിറത്തിലുള്ള ബോട്ടില്‍ ഐഎസ് പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട് പുറപ്പെട്ടിട്ടുള്ളതായും ഇവര്‍ കേരള തീരത്ത് കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്താനും പോലീസ് നിര്‍ദേശം പുറപ്പെടുവിച്ചു.
കൂടാതെ കടലിലും കരയിലും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ചാവക്കാട് വരെയുള്ള വാര്‍ഡില്‍ കടലോര ജാഗ്രതാ സമിതിക്കാര്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശവും നല്കി. തീരദേശ പോലീസ് എല്ലാ സംവിധാനങ്ങളുമൊരുക്കി കടലോരത്ത് ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് അറിയിച്ചു.
Discussion about this post