കോട്ടയം; കോട്ടയം നാഗമ്പടം പാലം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങും. സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് പൊളിച്ച് നീക്കാന്‍ തീരുമാനിച്ചത്. പാലം പൊളിക്കുന്നതിനെ തുടര്‍ന്ന് ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കും. വന്‍ സുരക്ഷ ഒരുക്കിയാണ് പാലം പൊളിക്കുന്നത്.
പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പഴയപാലം പൊളിക്കുന്നത്. 1953-ലാണ് നാഗമ്പടം പാലം നിര്‍മ്മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോള്‍ ചെറുതായൊന്നുയര്‍ത്തി. എന്നാല്‍ പാലത്തിന് വീതി കുറവായതിനാല്‍ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്.
പുതിയ പാലം വന്നതോടെ പഴയപാലം പൊളിക്കാന്‍ ദിവസങ്ങളായി നടപടികള്‍ തുടങ്ങിയിരുന്നു. ചെറിയ സ്ഫോകടവസ്തുവച്ച് പൊളിക്കാന്‍ തീരുമാനിച്ചെങ്കിലും ഉത്സവാവധിയും തെരഞ്ഞെടുപ്പും കാരണം നീണ്ടുപോയി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്
Discussion about this post