കോഴിക്കോട്: റിവര്‍ മാനേജ്മെന്റ് ഫണ്ട് ദുരുപയോഗം ചെയ്തതെന്ന് കണ്ട് കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്തില്‍ നിന്നും 25 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ ധനവകുപ്പിന്റെ ശുപാര്‍ശ. ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്‍ അനില്‍ കുമാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
നിയമം ലംഘിച്ച് വാഹനം വാങ്ങിയതിന് 17 ലക്ഷത്തോളം രൂപയും ഇതിന്റെ പലിശ കൂടി ചേരുമ്പോള്‍ 25 ലക്ഷത്തിലധികം തുകയുമാണ് പ്രശാന്തില്‍ നിന്ന് ഈടാക്കാന്‍ ധനവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. തുക തിരിച്ച് അടയ്ക്കാന്‍ വൈകുന്ന ഓരോ ദിവസവും ഇതിന്റെ പലിശ വര്‍ധിക്കും.
സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുന്നതിനാണ് ഈ തുക ഈടാക്കുക. ഈ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി ഒപ്പു വച്ചതായിട്ടാണ് വിവരം.
Discussion about this post