തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്ന് പൊരുതി തോറ്റ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ആശ്വസിപ്പിച്ച് നടി മായ മേനോന്‍. സുരേഷ് ഗോപിയെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജാജി മാത്യു തോമസിനെയും കടത്തിവെട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ വിജയം കരസ്ഥമാക്കിയത്. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടതോടെ വന്‍ ട്രോളുകളും താരത്തിനു നേരെ വന്നിരുന്നു. പരിഹാസങ്ങളുടെ പെരുമഴയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍.
ഈ സാഹചര്യത്തിലാണ് പിന്തുണയുമായി നടി മായ എത്തിയത്. പ്രതാപനാണ് തൃശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണെന്ന് മായ പറയുന്നു. ഏകദേശം രണ്ട് ലക്ഷം വോട്ടുകളുടെ വര്‍ധനവാണ് സുരേഷ് ഗോപിയിലൂടെ ബിജെപി നേടിയത്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉള്ളതെന്നും മായ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബിജെപിക്കും മറ്റും ഒരു പ്രതീക്ഷ തൃശ്ശൂര്‍ തന്നെയായിരുന്നു. സുരേഷ് ഗോപിയിലൂടെ സീറ്റ് നിശ്ചയം ഉറപ്പിക്കാമെന്ന് സംസ്ഥാന നേതൃത്വം കണക്കു കൂട്ടിയിരുന്നു. പ്രചാരണത്തിനിടെ സുരേഷ് ഗോപിയെ കാണാന്‍ എത്തിയ ആള്‍ക്കൂട്ടം കണ്ടപ്പോള്‍ താന്‍ ഭയപ്പെട്ടിരുന്നതായി ടിഎന്‍ പ്രതാപനും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവയെല്ലാം വെറും താരത്തോടുള്ള ആരാധന മാത്രമായിരുന്നുവെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം മനസിലാവുകയായിരുന്നു.
മായ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സുരേഷേട്ടാ, വിഷമിക്കേണ്ട…സുരേഷേട്ടന്‍ ഇപ്പോഴും സൂപ്പറാ…no doubt about it…- ????????????
‘വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ പ്രചാരണ രംഗത്തുണ്ടായത്.
അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാര്‍ത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 2,93,822..
കൃത്യമായി പറഞ്ഞാല്‍ 2014-ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.പി ശ്രീശന്‍ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വര്‍ധനവ്. പ്രതാപനാണ് തൃശ്ശൂര്‍ പിടിച്ചടക്കിയ തെങ്കിലും താരം സുരേഷ് ഗോപിയാണ്.
രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉള്ളത്. ‘
Discussion about this post