തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് ജയം. 98263 ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം ഉറപ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സി ദിവാകരനെയും കുമ്മനം രാജശേഖരനെയും തോല്‍പ്പിച്ചാണ് നേതാവ് വിജയിച്ചത്. എന്റെയും പാര്‍ട്ടിയുടെയും മൂല്യങ്ങളും എല്ലാവരെയും ഒന്നായി കണ്ടുള്ള വളര്‍ച്ചയും കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന് ശശി തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ ആദ്യം എണ്ണിയത് പോസ്റ്റല്‍ വോട്ടുകള്‍ ആയിരുന്നു. തുടക്കത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന് ആണ് ലീഡ് നിലനിര്‍ത്തിയത്. ചെറിയ ആശങ്കയ്ക്ക് വഴിവെച്ചുവെങ്കിലും ശേഷം ശശി തരൂര്‍ കയറി വരികയായിരുന്നു. പിന്നീടങ്ങോട്ട് വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ നേതാവ് സാധിച്ചിട്ടുണ്ട്.
വിജയത്തിനു പിന്നാലെ തിരുവനന്തപുരം നിവാസികള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. 10 വര്‍ഷം തുടര്‍ന്ന പോലെ തന്നെ ഇനി വരുന്ന 5 വര്‍ഷവും തുടര്‍ന്നും നല്ല രീതിയിലുള്ള ഭരണം കാഴ്ചവെക്കുമെന്നും തരൂര്‍ വ്യക്തമാക്കി.
Discussion about this post