തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വിജയക്കൊടി പാറിച്ച് യുഡിഎഫിന്റെ ടിഎന്‍ പ്രതാപന്‍. 93633 വോട്ടുകള്‍ക്ക് ലീഡാണ് ടിഎന്‍ പ്രതാപന്‍ നേടിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് 415089 വോട്ടുകള്‍ നേടി മുന്നിട്ടു.
സിപിഐ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് 321456 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തൃശൂരില്‍ വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. 293257 വോട്ടുകളാണ് ഇവിടെ എന്‍ഡിഎയ്ക്ക് ലഭിച്ചത്.
ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യം ബിജെപി പ്രഖ്യാപിച്ചത്. എന്നാല്‍ രാഹുല്‍ സ്ഥാനാര്‍ത്ഥിയായതോടെ കാര്യങ്ങള്‍ മാറി. പിന്നീട് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായാണ് സുരേഷ് ഗോപിയെ തൃശ്ശൂരില്‍ ബിജെപി പ്രഖ്യാപിച്ചത്.