തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം തികച്ചും അപ്രതീക്ഷിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തവണ ന്യൂനപക്ഷങ്ങള്‍ വന്‍തോതില്‍ വോട്ടു ചെയ്തിട്ടുണ്ടെന്നും അതാണ് യുഡിഎഫിന്റെ ഭൂരിപക്ഷം ഇത്രയധികം വര്‍ധിക്കാന്‍ കാരണമായതെന്നും കോടിയേരി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ തലത്തില്‍ നോക്കുമ്പോള്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തിലെ നരേന്ദ്രമോഡി സര്‍ക്കാരിനെതിരായ ജനവിധിയാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ചതെന്നും കോടിയേരി പറഞ്ഞു.
ബിജെപി കേരളത്തില്‍ ഭരിക്കരുതെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. അതിനാലാണ് ബിജെപി മാറണമെന്ന പ്രചാരണം യുഡിഎഫിന് ഏറെ അനുകൂലമായി മാറിയത്. ബിജെപിയ്ക്കുണ്ടായ പരാജയത്തില്‍ ഏറെ അഭിമാനമുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായ അപ്രതീക്ഷിതമായ പരാജയത്തില്‍ ഒട്ടും സന്തോഷിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.