കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടിവാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. നവംബര്‍ 13 ലേക്കാണ് കോഴിക്കോട് അഡീഷ്ണല്‍ മുന്‍സിഫ് കോടതി ഹര്‍ജി പരിഗണിക്കുന്ന് മാറ്റിയിരിക്കുന്നത്.
രണ്ടാം തവണയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെയ്ക്കുന്നത്. ഹര്‍ജിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനും, ചിത്രത്തിന്റെ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. സംഭവം വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ശ്രീകുമാര്‍ മേനോന് കോഴിക്കോടുള്ള വീട്ടിലെത്തി എംടിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ എംടി തീരുമാനത്തില്‍ ഉറച്ചു നിന്നു.
Discussion about this post