പത്തനംതിട്ട: കടുത്ത ത്രികോണ മത്സരം നടന്ന പത്തനംതിട്ട മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി മുന്നില്‍. വോട്ടെണ്ണലിന്റെ ഏതാനും മണിക്കൂര്‍ പിന്നിടുമ്പോള്‍ ആയിരക്കണക്കിന് വോട്ടുകള്‍ക്കാണ് ആന്റോ ആന്റണി മുന്നിട്ടു നില്‍ക്കുന്നത്.
ആറന്മുള എംഎല്‍എ കൂടിയായ വീണാ ജോര്‍ജ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അമ്പത് ശതമാനത്തിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 254076 വോട്ടുകളാണ് യുഡിഎഫിന്റെ ആന്റോ ആന്റണി നേടിയിരിക്കുന്നത്. വീണ ജോര്‍ജ് 218986 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് 188411 വോട്ടുകളും നേടി.
പത്തു ശതാനത്തോളം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ആറന്മുളയില് 6561 വോട്ടാണ് വീണയ്ക്കു ലഭിച്ചത്. ആന്റോ ആന്റണി 6339 വോട്ടു നേടി. സുരേന്ദ്രന് 5494 വോട്ടാണ് ഇവിടെ നേടിയത്.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തിലാകെ അലയടിക്കുന്ന യുഡിഎഫ് തരംഗം ഒന്നുകൂടി ശക്തിയാര്‍ജിക്കുകയാണ്.
Discussion about this post