കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വലിയ മുന്നേറ്റമാണ് വയനാട് മണ്ഡലത്തില്‍ ഉള്ളത്. ഇവിടെ 39,116 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ നേടിയത്.
വയനാട്ടില്‍ കെട്ടിവെച്ച കാശുപോലും നഷ്ടമാകുമെന്ന സ്ഥിതിയിലാണ് തുഷാര്‍ വെള്ളാപ്പള്ളി. രാഹുല്‍ തരംഗമാണ് വയനാട് മണ്ഡലത്തില്‍ കാണാന്‍ സാധിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവുമധികം ഭൂരിപക്ഷത്തില്‍ വയനാട്ടില്‍ രാഹുല്‍ മുന്നിട്ടു നില്‍ക്കുകയാണ്. 32,7590 വോട്ടുകളാണ് രാഹുല്‍ ഗാന്ധി നേടിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിപി സുനീറ് 125421 വോട്ടുകളാണ് നേടിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെ.എസിന്റെ അധ്യക്ഷനെ തന്നെ വയനാട്ടില്‍ നിര്‍ത്തിയത്. എന്നാല്‍ നേരത്തെ വയനാട്ടില്‍ എന്‍ഡിഎയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു തുഷാര്‍ അവകാശപ്പെട്ടത്.
Discussion about this post