ആലത്തൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ കേരളത്തില്‍ ഒന്നാകെ അലയടിക്കുന്നത് യുഡിഎഫ് തരംഗമാണ്. സംസ്ഥാനത്തെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഏറെ മുന്നിലാണ് യുഡിഎഫ്.
ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ലീഡ് അരലക്ഷം കവിഞ്ഞു. ഇടത്തുകോട്ടയായ ആലത്തൂരില്‍ അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന പ്രതീക്ഷയിലാണ് വലത്തുപക്ഷം.
ആലത്തൂരില്‍ അമ്പത് ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രമ്യ ഹരിദാസ്. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചിരുന്നെന്ന് രമ്യ പ്രതികരിച്ചു. നിലവില്‍ അറുപതിനായിരത്തിലധികമാണ് രമ്യയുടെ ലീഡ്.
Discussion about this post