പത്തനംതിട്ട: കേരളം ആകാംഷയോടെ കാത്തിരുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫും ബിജെപിയും തമ്മിലാണ് കടുത്ത പോരാട്ടം തുടക്കത്തില്‍ നടന്നിരുന്നതെങ്കലും ഇപ്പോള്‍ എന്‍ഡിഎ സ്ഥാനര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. പിസി ജോര്‍ജ് കെ സുരേന്ദ്രനെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയപ്പോള്‍ കേരളം പ്രതീക്ഷിച്ചു സുരേന്ദ്രന്റെ വരവ് എന്നാല്‍ എല്ലാ പ്രതീക്ഷകളും ഒടച്ചാണ് ഇപ്പോള്‍ സുരേന്‍ മൂന്നാമത് എത്തി നിന്‍ക്കുന്നത്. പത്തനംതിട്ടയില്‍ യുഡിഎഫാണ് ലീഡിങ് നിലനിര്‍ത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനം എല്‍ഡിഎഫിനാണ്.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മല്‍സരങ്ങളാണ് പത്തനംതിട്ടയില്‍ നടക്കുന്നത്. ശബരിമല സജീവ ചര്‍ച്ചയായ മണ്ഡലത്തില്‍ ബിജെപി ശക്തമായാ മല്‍സരമാണ് നടത്തിയത്. സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായ ആറന്‍മുള എംഎല്‍എ വീണ ജോര്‍ജും തമ്മിലുള്ള മല്‍സരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമല്‍സരത്തിനു മൂര്‍ച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന കെ സുരേന്ദ്രന്‍ രംഗത്തെത്തിയതോടെയാണ്. ശബരിമല ഏറ്റവും വലിയ തെരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട.