തൃശ്ശൂര്‍ എടുക്കാന്‍ നോക്കി പക്ഷേ പൊങ്ങിയില്ല! തിരിച്ചടി നേരിട്ട് സുരേഷ് ഗോപി

തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകയാണെന്നു പറഞ്ഞ സുരേഷ് ഗോപിക്ക് തൊടാന്‍പോലും പിടികൊടുത്തില്ല തൃശ്ശര്‍ മണ്ഡലം. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് സുരേഷ് ഗോപിയിപ്പോള്‍.

തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകയാണെന്നു പറഞ്ഞ സുരേഷ് ഗോപിക്ക് തൊടാന്‍പോലും പിടികൊടുത്തില്ല തൃശ്ശര്‍ മണ്ഡലം. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് സുരേഷ് ഗോപിയിപ്പോള്‍.

ശബരിമല കലാപം ഉള്‍പ്പെടെ സ്വാധീനം ചെലുത്തിയ മണ്ഡലത്തില്‍ സുരേഷ് ഗോപിയിലൂടെ വന്‍ നേട്ടംകൊയ്യാമെന്ന പ്രതീക്ഷയോടെയാണ് ബിജെപി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. എന്നാല്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് സുരേഷ് ഗോപി പിന്തള്ളപ്പെടുകയായിരുന്നു.

അതേസമയം, തൃശ്ശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടിഎന്‍ പ്രതാപനാണ് മുന്നിട്ടു നില്‍ക്കുന്നത്. 132882 വോട്ടുകളാണ് പ്രതാപന്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഐയുടെ രാജാജി മാത്യു തോമസാണ് രണ്ടാം സ്ഥാനത്ത്. 107148 വോട്ടുകളാണ് അദ്ദേഹം നേടിയത്. സുരേഷ് ഗോപി 97580 വോട്ടുകളും നേടി.

Exit mobile version