ആലത്തൂര്‍: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് വന്നിരിക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗമാണ് എങ്ങും. ആലത്തൂരില്‍ സിറ്റിങ് എംപിയായ പികെ ബിജുവിനെ അരലക്ഷത്തോളം വോട്ടിന് പിന്നിലാക്കി രമ്യ ഹരിദാസ് കുതിപ്പ് തുടരുകയാണ്. 52025 വോട്ടിന്റെ ലീഡാണ് ആലത്തൂരില്‍ രമ്യയ്ക്കുള്ളത്.
ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ മാത്രമാണ് ബിജുവിന് ലീഡിലേക്ക് എത്താനായത്. പിന്നീട് രമ്യ ഹരിദാസ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. പാലക്കാട്- തൃശ്ശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഇടത് കോട്ടകളിലെല്ലാം തന്നെ രമ്യ ഹരിദാസാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിവാദമായ ഒരു മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ആലത്തൂര്‍. രമ്യഹരിദാസിനേയും കുഞ്ഞാലിക്കുട്ടിയേയും ചേര്‍ത്തുള്ള ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് നിയമനടപടി സ്വീകരിച്ചിരുന്നു.
Discussion about this post