കണ്ണൂര്‍: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതകള്‍ എന്താണെന്ന് വെളിപ്പെടുത്തി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി. ബിജെപി വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ രൂക്ഷമായി ഉയരുന്ന സാഹചര്യത്തിലാണ് സാധ്യത വെളിപ്പെടുത്തി കളക്ടര്‍ രംഗത്ത് വന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ ഏജന്റുകള്‍, ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സേന, സംസ്ഥാന പോലീസ്, ലോക്കല്‍ പോലീസ് എന്നിവരെല്ലാം ഒന്നിച്ച് ഗൂഢാലോചന നടത്തിയാല്‍ മാത്രമേ ഇവിഎമ്മില്‍ തിരിമറികള്‍ നടക്കൂവെന്ന് അദ്ദേഹം പറയുന്നു.
മേല്‍പ്പറഞ്ഞ എല്ലാ ഘടകവും ഉള്‍പ്പെടാതെ അത് സാധിക്കില്ലെന്നും മിര്‍ മുഹമ്മദ് അലി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്. അത് എളുപ്പത്തില്‍ നടക്കുമെന്ന് കരുതുന്നുണ്ടോയെന്നാണ് കളക്ടര്‍ ചോദിക്കുന്നുണ്ട്. കുറിപ്പന് രൂക്ഷമായ പ്രതികരിച്ചവര്‍ക്ക് മറുപടി നല്‍കാനും മിര്‍ മുഹമ്മദ് അലി ശ്രദ്ധിച്ചിട്ടുണ്ട്.
The only way this happens is if all political parties & their agents, District Election officials, Central Forces, State Police, Local Police all conspire
Each one of the above has to conspire. Each one! Even then it wld be difficult!
Honestly, does that seem plausible to you?
— Mir A (@mir19in) May 22, 2019
Discussion about this post