മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. രണ്ടു യാത്രക്കാരില്‍ നിന്നും ഒരു കോടി പത്ത് ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഹാരിസ്, വടകര സ്വദേശി ഷംസീര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഗ്രൈന്‍ഡര്‍ മിക്സിയിലാണ് ഹാരിസ് സ്വര്‍ണം കടത്തിയത്. സ്വര്‍ണം ഉരുക്കി സിലിണ്ടര്‍ രൂപത്തിലാക്കി മാറ്റിയാണ് കൊണ്ടുവന്നത്. 2.800 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നു കണ്ടെടുത്തത്. ഷംസീര്‍ ശരീരത്തിലും ബാഗേജിലും ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്. 450 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
Discussion about this post