കോഴിക്കോട്: കോഴിക്കോട് ഈങ്ങാപുഴയില്‍ പോളിയോ വാക്സിന് നല്കിയ നവജാത ശിശു മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് വെല്ലന്‍ ഹൗസില്‍ അബ്ദുസ്സലാമിന്റെയും ഷാഹിറ ബാനുവിന്റെയും 53 ദിവസം പ്രായമുള്ള മകള്‍ ഫാത്തിമ കിസ്വ ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിന് പോളിയോ വാക്സിന് നല്‍കിയത്. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കുഞ്ഞിന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്നത് ശ്രദ്ധയില്‍ പെട്ടു.
തുടര്‍ന്ന് ഉടന്‍ തന്നെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post