കൊച്ചി: ജൂണ്‍ മാസത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ വലിയ കുറവ് ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 90 ലക്ഷം രൂപയുടെ കുറവാണ് ഈ പ്രാവശ്യം കാണുന്നത്. ജൂണിന് മുമ്പ് എല്ലാ മാസവും നാല് കോടിയോളം രൂപയുടെ വരുമാനം ക്ഷേത്രത്തിന് ലഭിച്ചിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ജൂണ്‍, ജൂലൈ എന്നീ മാസങ്ങളില്‍ മൂന്നേകാല്‍ കോടി രൂപയും സെപ്റ്റംബറില്‍ മൂന്നരക്കോടി രൂപയുമാണ് ഗുരുവായൂരില്‍ വരുമാനമായി ലഭിച്ചത്.
അതേസമയം ദേവസ്വം ബോര്‍ഡുകളില്‍ കാണിക്കയ്ക്ക് പകരം സ്വാമി ശരണം എന്നെഴുതിയ ചെറിയ കുറിപ്പുകളാണ് ലഭിച്ചതെന്നാണ് വിവരം. എന്നാല്‍ വരുമാനം കുറയാനുള്ള കാരണം പ്രളയമാണെന്നാണ് ദേവസ്വത്തിന്റെ വാദം. ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പണമിടരുതെന്ന പ്രചരണം മൂലമല്ല വരുമാനം കുറഞ്ഞതെന്നും ദേവസ്വം ചെയര്മാന് കെബി മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.
ഇതിന് പുറമെ ക്ഷേത്രത്തില്‍ ആനയോട്ടം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിയില്‍ ആനയോട്ടം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണെന്നും ഇതിന് ഐതീഹ്യത്തിന്റെ പിന്‍ബലമുണ്ടെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. മാത്രമല്ല പൂര്‍ണ്ണ ആരോഗ്യമുള്ള ആനകളെയാണ് ആനയോട്ടത്തിന് ഉപയോഗിക്കുന്നതെന്നും മോഹന്‍ദാസ് വ്യക്തമാക്കി.
Discussion about this post