കൊച്ചി: ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അതേസമയം സംഘത്തിലെ ബാക്കി അഞ്ച്‌പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
മെയ് 10ന് പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 21 കിലോ സ്വര്‍ണമാണ് ശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോവും വഴി മേഷണം പോയത്. ഏതാണ് ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്.
സംഭവത്തില്‍ കമ്പനി ജീവനക്കാര്‍ അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാകേസിലെ പ്രതികളെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. സ്വര്‍ണവുമായി ബൈക്കില്‍ കടന്ന രണ്ടുപേരെ തിരിച്ചറിയാന്‍ സ്വര്‍ണ കമ്പനിയിലേതടക്കം പ്രദേശത്തെ മൂന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും ബൈക്കിന്റെ പിന്നിലുണ്ടായിരുന്ന ആള്‍ മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
Discussion about this post