ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് ജയസാധ്യതയില്ലെന്ന് തുറന്ന് പറഞ്ഞ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എങ്ങനെ പോയാലും തുഷാര്‍ വെള്ളപ്പള്ളി വയനാട്ടില്‍ ജയിക്കില്ലെന്നും കുറച്ചെങ്കിലും വിജയസാധ്യത ഉള്ളത് എന്ന് പറയാന്‍ കുമ്മനം രാജശേഖരന് മാത്രമാണെന്നും അദ്ദേഹം പറയുന്നു.
തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാത്രമാണ് ശക്തമായി നില്‍ക്കുന്നത്. അവരില്‍ നിന്ന് അടര്‍ന്നു വരുന്നവരെ ചേര്‍ത്തു വേണം ഇവിടെ മൂന്നാമതൊരു മുന്നണി ഉണ്ടാക്കാന്‍. അത് വളരെ പ്രയാസകരമാണെന്നും വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനങ്ങള്‍ ഉണ്ട്. അതിനാല്‍ പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് അവകാശപ്പെട്ടത്. പിന്നാലെ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയും വിജയ സാധ്യത ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കുമ്മനത്തിനാണ് വിജയസാധ്യതയെന്ന് വെള്ളാപ്പള്ളിയുടെ അഭിപ്രായം.
Discussion about this post