ആലപ്പാട്; കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പാട് ജനകീയ സമരസമിതി നടത്തുന്ന സമരം 200 ദിവസം പിന്നിടുന്നു. ഐആര്‍ഇയുടെ കരിമണല്‍ ഖനനത്തെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി.
പാരിസ്ഥിക ദുര്‍ബല മേഖലയായ ആലപ്പാട് തീരദേശത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി സമരം തുടങ്ങിയത്. 2018 നവംബര്‍ ഒന്നിനായിരുന്നു സമരം ആരംഭിച്ചത്.
സമരത്തില്‍ പ്രദേശവാസികള്‍ മുതല്‍ ലോക പ്രശ്‌സതരായ ഒട്ടേറെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വരെ പങ്കുച്ചേര്‍ന്നു. കഴിഞ്ഞ ദിവസം സമരപന്തലില്‍ എത്തിയ ഹിന്ദു ഐക്യവേദി നേതാക്കള്‍ ഖനനത്തെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പട്ടു.
പ്രശ്‌നപരിഹാരത്തിനായി വ്യവസായമന്ത്രിയുടെ സാനിധ്യത്തിലടക്കം നിരവധി ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടു. ഖനനം പൂര്‍ണമായി അവസാനിപ്പിക്കും വരെ സമരം തുടരാനാണ് പ്രദേസവാസികളുടെ തീരുമാനം.